മനാമ : ടീൻസ് ഇന്ത്യയും ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനും സംയുക്തമായി “സമ്മർ ഡിലൈറ്റ്” എന്ന പേരിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ഫ്രന്റ്സ് കേന്ദ്ര ഓഫീസിൽ വെച്ച് നടന്നു.
ടീൻസ് ഇന്ത്യ നേതാക്കളായ ലബീബാ ഖാലിദ്, റീഹാ ഫാത്തിമ, ബീഫാത്തിമ, നുസ്ഹ ഖമറുദ്ധീൻ, ഷദാ ഷാജി എന്നിവർ ചേർന്നാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ, ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ, വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, എം. എം.സുബൈർ, വനിതാ വിഭാഗം പ്രസിഡന്റ് സാജിത സലീം, റഷീദ സുബൈർ തുടങ്ങിയവർ പങ്കെടുത്തു.
ജുലൈ ഏഴ് മുതൽ ആഗസ്റ്റ് 11 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ ഒരു മണി വരെ അയിരിക്കും പ്രവർത്തന സമയം.
സിഞ്ചിലുള്ള ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ആസ്ഥാനത് വെച്ച് നടക്കുന്ന ഈ അവധിക്കാല ക്യാമ്പ് കുട്ടികൾക്ക് പുതിയൊരു അനുഭവം ആയിരിക്കുമെന്നു സംഘടകർ പറഞ്ഞു.
മുൻകൂട്ടി രെജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം നൽകുക. മോട്ടിവേഷനൽ ട്രെയിനറും ലൈഫ് കോച്ചുമായ നുഅമാൻ വയനാട്, സി.എച്ച്.ആർ.ഡി.ട്രെയിനർ, അഡോളസെൻസ് കൗൺസിലർ, ഷോർട്ട് ഫിലിം സംവിധായകൻ, അഭിനേതാവ് തുടങ്ങിയ മേഖലയിൽ പ്രശസ്തനായ അൻസാർ നെടുമ്പാശ്ശേരി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുക. ഇവരെ കൂടാതെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ബഹ്റൈനിലെ പ്രമുഖരും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 39210248 ,+91 75928 81805 , 33538916
എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന്ക്യാംപ് ഡയറക്ടർ മുഹമ്മദ് ഷാജി അറിയിച്ചു.
![]()
