എന്റെ ഓർമ വെച്ച കാലം മുതൽ സ്വന്തം സന്തോഷങ്ങൾ നോക്കാതെ ഞങ്ങളുടെ സന്തോഷങ്ങൾക്ക് വേണ്ടി ജീവിച്ച ആളാണ് അച്ഛൻ. അച്ഛനെ പറ്റി എഴുതിയാൽ എഴുതി തീരില്ല. കൃത്യ നിഷ്ഠയുടെ കാര്യത്തിലും കഠിന പ്രയത്നത്തിലും കണ്ടു പഠിക്കേണ്ട ഒരു റോൾ മോഡൽ ആണ് അച്ഛൻ.
എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു അച്ഛന്റെ മകനായി ജനിച്ചത് ഏറ്റവും വലിയ അനുഗ്രം ആയി കാണുന്നു.
അമ്മയെന്ന സ്നേഹത്തിനപ്പുറം ഒരു സ്നേഹവുമില്ല എന്നൊക്കെ പറയുന്നത് സത്യമാവും ചിലപ്പോൾ. പക്ഷെ നമ്മൾ കാണാതെയും അറിയാതെയും ഇരിക്കുന്ന മറ്റൊരു സത്യം ഉണ്ട് അച്ഛൻ എന്നാ സത്യം.
എന്റെ അച്ഛന് എന്നും എനിക്ക് പ്രകാശം പരത്തുന്ന ഓര്‍മ്മകളാണ്, ആ വേര്‍പാട് ഇന്നും മനസ്സിൽ ഒരു ഇരുളായും വേദനയായും തുടരുന്നു.
അച്ഛന് ഒരിക്കലും ഞാൻ എന്തായി തീരണമെന്ന് വാശി പിടിച്ചിട്ടില്ല, എന്റെ അച്ഛന്റെ ലക്ഷ്യങ്ങള്‍ ഒരിക്കലും എന്നില്‍ അടിച്ചേല്പിച്ചിരുന്നില്ല, മറിച്ച് എന്റെ അഭിപ്രായങ്ങള്‍ക്ക് വിലകല്പിക്കുകയും എന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ എന്നെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു.
കമ്യൂണിസ്റ്റുകാരനായിരുന്ന അച്ഛന്റെ ഈ മകന് കോണ്‍ഗ്രസ് ആശയങ്ങളില്‍ ആകൃഷ്ടനായപ്പൊള് അച്ഛൻ പരാതി പറഞ്ഞില്ല,
എന്നാൽ മതേതര മൂല്യങ്ങള്‍ കാത്ത് സൂക്ഷിച്ച് ജനങ്ങള്‍ക്കായി നിലകൊള്ളാന്‍ അച്ഛൻ ഓര്‍മ്മപ്പെടുത്തി.
അതേ ആ അച്ഛന് തന്നെയാണെന്റെ റോള്‍ മോഡല്‍.
ഇനി മറ്റൊരു ജന്മം ഉണ്ടെങ്കിൽ ആ അച്ഛന്റെ മകനായി ജനിക്കണം .
ആ സ്നേഹം ,ആ കരുതൽ ഒന്നു കൂടി അനുഭവിക്കണം.
ആ ജന്മത്തിൽ എനിക്ക് കൂടുതൽ നല്ല മകനാകണം.
കരുതൽ,സ്നേഹം,കുടുബത്തിനുവേണ്ടിയുള്ള ജീവിതം,
വിയർപ്പിന്റെ മണം, പരാതിയില്ല, സഹനം, ത്യാഗം.
ഇതൊക്കെയാണ് ഒരച്ഛൻ.
എന്നാൽ തിരിച്ചു മക്കൾക്കോ
അച്ഛൻ്റെ ഒച്ച ഇഷ്ടമല്ല,
അച്ഛൻ്റെ വാശി ഇഷ്ടമല്ല,
അച്ഛൻ്റെ നോട്ടം ഇഷ്ടമല്ല,
അച്ഛൻ്റെ ഉപദേശം ഇഷ്ടമല്ല,
അച്ഛൻ്റെ ഇടപെടലുകൾ ഇഷ്ടമല്ല,
അങ്ങനെയങ്ങനെ ഒരുപാട്
ഇഷ്ടമില്ലായ്മകളാണ്
എപ്പോളും എല്ലാവർക്കും അച്ഛൻ.
കുടുംബത്തിൻ്റെ കെട്ടുറപ്പിനായ്,
ഐക്യത്തിനായ്, സമാധാനത്തിനായ്,
ഒരുപാട് അനിഷ്ടങ്ങളെ പുറമേ പ്രകടിപ്പിക്കാതെ മനസ്സിലൊതുക്കി കഴിയുന്നവർ
അതാണ് യഥാർത്ഥ അച്ഛൻ.
Happy Fathers day. 💕💕💕
![]()
