റിയാദ്: മതം നോക്കി പൗരത്വം നൽകുന്നത് പരിഷകൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ അഭിപ്രായപ്പെട്ടു. റിയാദ് വേങ്ങര നിയോജകമണ്ഡലം കെ എം സി സി കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തോട് അനുബന്ധിച്ചു നടത്തിയ പ്രതിഷേധ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സൽപേരിന് കളങ്കം വരുത്തുന്ന ബിജെപി സർക്കാറിന്റെ നിലപാട് ലജ്ജാകരമാണ്.വിവാദ പൗരത്വ ഭേദഗതി നിയമം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേ, അതിലെ വിവാദ വ്യവസ്ഥകൾക്ക് അനുസൃതമായി ഇപ്പോൾ വിജ്ഞാപനം ഇറക്കുന്നത് ദുരുദ്ദേശപരവും നിയമസാധുത ഇല്ലാത്തതുമാണ്. ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിച്ച് എല്ലാ കാലത്തും അധികാരം കയ്യാളാനുള്ള സംഘപരിവാർ അജണ്ട തിരിച്ചറിയണം.ഭരണഘടനാ വിരുദ്ധവും മനുഷ്യത്വ രഹിതവുമായ ഈ തീരുമാനത്തിനെതിരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നടത്തുന്ന നിയമപോരാട്ടം പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേങ്ങര നിയോജകമണ്ഡലം കെഎംസിസി പ്രസിഡന്റ് നജ്മുദ്ധീൻ അരീക്കൻ അധ്യക്ഷത വഹിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജ് പ്രൊഫസർ ളിയാഉദ്ധീൻ ഫൈസി, കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റഗം മുഹമ്മദ് വേങ്ങര, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഷാഫി മാസ്റ്റർ തുവ്വൂർ, നാസർ മാങ്കാവ്, റഫീഖ് മഞ്ചേരി, ഷമീർ പറമ്പത്ത്, മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ജനറൽ സെക്രട്ടറി സഫീർ തിരൂർ, ട്രഷറർ മുനീർ വാഴക്കാട്, ചെയർമാൻ ഷാഫി ചിറ്റത്തുപാറ തുടങ്ങിയവർ പ്രസംഗിച്ചു. മലപ്പുറം ജില്ലയിലെ വിവിധ നിയോജക മണ്ഡലം കെഎംസിസി കമ്മിറ്റി ഭാരവാഹികളും നേതാക്കളും സദസ്സിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി നവാസ് കുറുങ്കാട്ടിൽ സ്വാഗതവും ട്രഷറർ സഫീർ എം ഇ നന്ദിയും പറഞ്ഞു.
മണ്ഡലം പഞ്ചായത്ത് ഭാരവാഹികളായ അഷ്റഫ് ടി ടി, അഷ്റഫ് കെ കെ, മുഷ്താക്ക് ടി, നൗഷാദ് ചക്കാല, ശബീറലി ജാസ്, അനീസ് എൻ പി, നൗഷാദ് പി ടി, ഷംസീർ പി കെ എം, നൗഫൽ ടി, റിയാസ് സിപി, ഷിഹാബ് കുഴിപ്പുറം, സിദ്ദീഖ് പുതിയത്ത് പുറായ, നാസർ പൈനാട്ടിൽ, യാസിർ ടി കെ, മുഹമ്മദലി വികെ,എ കെ സലാം കണ്ണമംഗലം, സുൽഫിക്കർ പിഇ, അഷ്റഫ് കുരുണിയൻ, ലത്തീഫ് പനക്കത്ത്, റഹീം കുരുണിയൻ, അബ്ദുൽ ഖാദർ, സുബൈർ ഇല്ലത്ത്, അബ്ബാസ് കുറ്റൂർ , സുബൈർ പൊട്ടിക്കല്ല്, ഷാക്കിർ വേങ്ങര, സഹീർ ടി കെ, ഹസീബ് യുകെ, യാസിൻ ഊരകം, ഷെരീഫ നജം, ഫാസില നവാസ്, സുമയ്യ ഖാലിദ്, മുംതാസ് നൗഷാദ്, ഫാരിസ അഷ്റഫ്, ഉബൈബ ഷരീഫ്, ഫർഹത്ത് നൗഫൽ നേതൃത്വം നൽകി.
![]()
