റാസൽഖൈമ:അന്താരാഷ്ട്ര സന്തോഷ ദിനത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി(RAKTA) സിറ്റി ബസുകളിൽ റാസൽഖൈമയിലെ യാത്രക്കാർക്ക് മാർച്ച് 20 ന് ഇന്ന് ബസ് യാത്രകൾ സൗജന്യം.
സൗജന്യ യാത്ര റൂട്ടുകൾ ശ്രദ്ധിക്കുക
റെഡ് ലൈൻ: അൽ നക്കീൽ മുതൽ അൽ ജാസിറ അൽ ഹംറ വരെ , അൽ ജാസിറ അൽ ഹംറ മുതൽ അൽ നക്കീൽ വരെ
ബ്ലൂ ലൈൻ: അൽ നക്കീൽ മുതൽ ഷാം ഏരിയ വരെ, ഷാം ഏരിയ മുതൽ അൽ നക്കീൽ വരെ
ഗ്രീൻ ലൈൻ: അൽ നക്കീൽ മുതൽ റാക് എയർപോർട്ട് വരെയും റാക് വിമാനത്താവളം മുതൽ അൽ നക്കീൽ വരെ
പർപ്പിൾ ലൈൻ: AURAK മുതൽ Manar Mall വരെ, മണർ മാൾ മുതൽ ഔറക്ക് വരെ . ഈ ഓരോ ട്രിപ്പിനും റൈഡർമാർ സാധാരണയായി 8 ദിർഹം ബസ് ചാർജ് നൽകാറുണ്ട്. എന്നാൽ മാർച്ച് 20 ബുധനാഴ്ച സേവനം സൗജന്യമാണ്.
2012-ലെ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിച്ച് തുടങ്ങിയത്. ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ഈ ആശയത്തിന് പിന്നിൽ.
![]()
