ദുബായ് : ദുബായ് സർക്കാരിൻ്റെ പുതിയ ലോഗോ പുറത്തിറക്കി.എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ദുബായ് സർക്കാരിൻ്റെ പുതിയ ലോഗോ പുറത്തിറക്കിയത്. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശപ്രകാരം ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിലാണ് ദുബായിലെ എക്സിക്യൂട്ടീവ് കൗൺസിലിൻ്റെ യോഗം ചേർന്നത്.
ദുബായിലെ സർക്കാർ സ്ഥാപനങ്ങളിൽ ഉടനീളം പുതിയ ലോഗോ നടപ്പാക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. പുതിയ ലോഗോ നടപ്പിലാക്കുന്നതിന് സർക്കാർ സ്ഥാപനങ്ങൾക്ക് ആറ് മാസത്തെ കാലയളവ് അനുവദിക്കും.

![]()
