ദോഹ : കെ.എം.സി.സി. ഖത്തർ കണ്ണൂർ ജില്ല കമ്മിറ്റിയുടെ റമളാൻ കാമ്പയിൻ തുടക്കം കുറിച്ചു. ഒരു വർഷം നീണ്ട് നിൽക്കുന്ന കണ്ണൂർ ഡേയ്സിന്റെ ഭാഗമായി വ്രതവിശുദ്ധിയുടെ സുകൃത നാളുകൾ ‘സആദാ’ എന്ന പേരിൽ റമളാൻ കാമ്പയിൻ കെ.എം.സി.സി. ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു.
ഹനീഫ ഏഴാംമൈൽ അധ്യക്ഷത വഹിച്ചു, സുബൈർ ഫൈസി കട്ടുപ്പാറ റമളാൻ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സിക്രട്ടറി സലീം നാലകത്ത്, ഭാരവാഹികളായ മുഹമ്മദ് ഈസ്സ, അശറഫ് ആറളം, വി.ടി.എം സാദിഖ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റഹീസ് പെരുമ്പ എന്നിവർ ആശംസ നേർന്നു.
നൗഷാദ് മാങ്കടവ്, അബ്ദുറഹ്മാൻ തലശ്ശേരി, അസീസ് കക്കാട്ട്, യൂസുഫ് ചിറ്റൂളി, ഹംസ കുട്ടി വായാട്, ഇബ്രാഹിം പുളൂക്കുൽ, ബഷീർ കാട്ടൂർ, സൈഫുദ്ദീൻ ശ്രീകണ്ഠാപുരം, റഹീസ് വയനാട്, കോയ കൊണ്ടോട്ടി, കെ.ഐ.സി സംസ്ഥാന ജനറൽ സിക്രട്ടറി സകരിയ്യ മാണിയൂർ, ഹാഫിസ് റഹ്മാൻ ഹുദവി, മുഹമ്മദ് എടക്കുടി, അബ്ദു പാപ്പിനിശ്ശേരി എന്നിവർ സംബന്ധിച്ചു.
ഷമീർ അസ്ഹരി, റയീസ് ഫൈസി എന്നിവർ പ്രാർത്ഥനക്ക് നേതൃത്യം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ സ്വാഗതവും ട്രഷറർ ഹാശിം നീർവേലി നന്ദിയും പറഞ്ഞു
![]()
