ജിദ്ദ : സൗദിയിലെ പ്രധാനപ്പെട്ട മൂന്നു അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി സഞ്ചരിക്കുന്നവരുടെ പാസ്സ്പോർട്ടിൽ എമിഗ്രേഷൻ സ്റ്റാമ്പിനൊപ്പം റമദാൻ സ്റ്റാമ്പും.ജിദ്ദ കിംഗ് അബ്ദുൽഅസീസ് വിമാനത്താവളം,റിയാദ് കിംഗ് ഖാലിദ് വിമാനത്താവളം,ദമാം കിംഗ് ഫഹദ് വിമാനത്താവളം എന്നി പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലാണ് സൗദി സാംസ്ക്കാരിക മന്ത്രാലയവുമായി സഹകരിച്ചു പാസ്പ്പോർട്ടുകളിൽ റമദാൻ സ്റ്റാമ്പുകൾ പതിപ്പിക്കുന്നത്.”റമദാൻ സീസൺ” എന്ന് ഇംഗ്ലീഷിലും “റമദാൻ മോസം” എന്ന് അറബിയിലുമുള്ള സ്റ്റാമ്പ് ആണ് പതിക്കുന്നത്.രാജ്യത്തിൻറെ സാംസ്കാരിക പൈതൃകം ,റമദാൻ മാസത്തെ ആചാരങ്ങളടക്കമുള്ളവയെ സൂചിപ്പിക്കുന്ന സ്റ്റാമ്പ് റമദാൻ മാസം മുഴുവൻ യാത്രക്കാരുടെ പാസ്സ്പോർട്ടിൽ പതിപ്പിക്കും.
![]()
