റിയാദ് : മുൻവർഷങ്ങളിലേത് പോലെ മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും ആവശ്യകത വിളിച്ചോതിക്കൊണ്ട് സംഘാടന മികവ് തെളിയിച്ചു റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) ഇത്തവണയും ഇഫ്താർ സംഗമം നടത്തി.
മാര്‍ച്ച് 15 വെള്ളിയാഴ്ച മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ നൂറിലധികം ആളുകൾ പങ്കെടുത്തു. ഉപദേശക സമിതി അംഗം ഡെന്നി ഇമ്മട്ടി നോമ്പുതുറയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. മാസ്റ്റർ അമൻ, അമൽ എന്നിവരുടെ ഖുർആൻ പാരായണത്തിനു ശേഷം വിശാലമായ നോമ്പുതുറക്ക് തുടക്കമായി.മഗ്രിബ് നിസ്കാര ശേഷം ആരംഭിച്ച സാംസ്കാരിക യോഗത്തിൽ സെക്രട്ടറി ടി എൻ ആർ നായർ സ്വാഗതമർപ്പിച്ചു. പ്രസിഡന്റ് മാധവന് അദ്ധ്യക്ഷത വഹിച്ചു. കരീം കാണാംപുറം (പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്), ഡോ.സന്തോഷ് ,ടി എം വെട്രിവേൽ (റിയാദ് തമിഴ് സംഘം), റിയാസ് (സൗദി തമിഴ് ന്യൂസ്) എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് എഴുത്തുകാരനും വാഗ്മിയുമായ ഡോക്ടർ മൊഹിദ്ദീൻ അബ്ദുൽ ഖാദർ റമദാൻ സന്ദേശം നൽകി .റമദാൻ നോമ്പിന്റെ ആവശ്യകതയും അത് സമൂഹത്തിൽ വരുത്തുന്ന മാറ്റങ്ങളെയും കുറിച്ച് വളരെ വിശാലമായി പ്രതിപാദിച്ചു സംസാരിച്ച അദ്ദേഹത്തിന്റെ സന്ദേശം തികച്ചും ആനുകാലിക പ്രാധാന്യമേറിയതായിരുന്നു. കലാ കായിക സാംസ്കാരിക വിഭാഗം കൺവീനർ മഹേഷ് മുരളിധരന്റെ കൃതജ്ഞതയെ തുടർന്ന് നടന്ന ഇഫ്താർ വിരുന്നോടെ സംഗമത്തിന് സമാപനം കുറിച്ചു.
മഹേഷ് മുരളീധരന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംഗമത്തിന് ജുബിൻ പോൾ,അരുൺ കുമരൻ, ക്ലീറ്റസ്, സൂരജ് വത്സല, അബ്ദുൾ സലാം എന്നിവർ നേതൃത്വം നൽകി.

![]()
