മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ വിദ്യാർത്ഥികളെ ആദരിച്ചു. ഡോ. രവി വാര്യർ മുഖ്യാതിഥിയായിരുന്നു. പത്മകുമാർ നായരാ
യിരുന്നു വിശിഷ്ടാതിഥി. സജിത സതീഷ് ഇൻ്ററാക്ടീവ് സെഷൻ നയിച്ചു.
ബഹ്റൈനിലെ വിവിധ സ്കൂളുകളിലെ (10, 12 ക്ലാസ്) 42 കുട്ടികളെയും രക്ഷിതാക്കളെയും ആദരിച്ചു. സ്കൂൾ ടോപ്പർമാരെ മാത്രം അഭിനന്ദിക്കുകയാണ് മറ്റ് അസോസിയേഷനുകൾ ചെയ്യാറുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായി എല്ലായിപ്പോഴും പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ അതിൻ്റെ തനതായ രീതിയിൽ പ്രവർത്തിക്കുന്നു. ബഹ്റൈനിലും പുറത്തും ഉള്ള അംഗങ്ങളുടെ മക്കളായ എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിക്കുന്നു. ഇത് 17-ാം വർഷമാണ് ഇത്തരമൊരു പരിപാടി വിജയകരമായി നടത്തുന്നതെന്ന് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ പറഞ്ഞു.
![]()
