ദില്ലി: കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം അടക്കം മഹിള ന്യായ് പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ ധുലെയിൽ നടന്ന മഹിള മേളയിലായിരുന്നു പ്രഖ്യാപനം. നിർധനരായ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം ബാങ്ക് അക്കൗണ്ടുകൾ മുഖേന ലഭ്യമാക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും സാവിത്രി ഭായി ഫുലെയുടെ പേരിൽ വനിത ഹോസ്റ്റലുകൾ, എല്ലാ പഞ്ചായത്തുകളിലും സ്ത്രീകളുടെ പ്രശ്ന പരിഹാരത്തിനായി വനിത വരണാധികാരികൾ, അംഗനവാടി, ആശാ വർക്കർമാർ എന്നിവരുടെ ശമ്പള വർദ്ധനവ് എന്നിവയടക്കം സ്ത്രീപക്ഷ പ്രഖ്യാപനങ്ങളാണ് കോൺഗ്രസ് നടത്തിയത്.മഹാലക്ഷമി പദ്ധതി പ്രകാരം ദരിദ്ര കുടുംബത്തിലെ സ്ത്രീകൾക്ക് കോൺഗ്രസ് സർക്കാർ പ്രതിവർഷം ഒരു ലക്ഷം രൂപ നൽകും.എല്ലാ പഞ്ചായത്തിലും അധികാര മൈത്രിയുടെ നിയമനം നടത്തും
![]()
