റിയാദ്:ചാക്കോച്ചൻ ലവേഴ്സ് ആൻഡ് ഫ്രെണ്ട്സ് അസോസിയേഷൻ ഷിഫാ അൽ ജസീറ പോളിക്ലിനിക്കുമായി സഹകരിച്ചിറക്കുന്ന ” പർപ്പിൾ കാർഡ്” ന്റെ ഉത്ഘാടനം നടന്നു.ഡ്രൈവേഴ്സ് കൂട്ടായ്മ സേഫ് വെ സാന്ത്വനം കൂട്ടായ്മയുടെ വാർഷിക ചടങ്ങിൽ വെച്ച് ഷിഫാ അൽ ജസീറ സൂപ്പർവൈസർ അബ്ദുൽ അസീസ് ചോലക്കലിന് ചാക്കോച്ചൻ ലവേഴ്സ് ആൻഡ് ഫ്രെണ്ട്സ് അസോസിയേഷൻ ഭാരവാഹികൾക്ക് കാർഡ് കൈമാറി ഉത്ഘാടനം ചെയ്തു.മാർക്കറ്റി ഡിപ്പാർട്ടമെന്റ് നാസർ കോട്ടക്കൽ,അസോസിയേഷൻ ഭാരവാഹികളായ സിയാദ് വർക്കല ,അലക്സ് കൊട്ടാരക്കര, സജീർ, ലിൻസൺ വിൻസെൻ്റ് എന്നിവർ സന്നിഹിതരായിരുന്നു..വിസിറ്റിങ് വിസയിലുള്ള ഫമിലികൾ,ഡ്രൈവറന്മാർ,വീട്ടു ജോലിക്കാർ ,മറ്റു ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർ എന്നിവർക്ക് ചികിത്സക്കയി ഡിസ്കൗണ്ട് നൽകുന്ന കാർഡാണ് പർപ്പിൾ കാർഡ്.
![]()
