റിയാദ് :വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു .എം .എഫ് ) അൽഖർജ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ശിശിരോത്സവം എന്ന പേരിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷവും കലാസന്ധ്യയും എക്സിറ്റ് 5 ഇത്രഹായിൽ വെച്ച് ഫെബ്രുവരി 9 ന് നടത്തി. പ്രസിഡൻ്റ് അഭിലാഷ് മാത്യു അധ്യക്ഷത വഹിച്ചു.ഗ്ലോബൽ ജനറൽ സെക്രട്ടറി നൗഷാദ് ആലുവ, ഗ്ലോബൽ അഡ്വൈസറി ബോർഡ് മെംബർ ഷിഹാബ് കൊട്ടുകാട്,സൗദി നാഷണൽ സെക്രട്ടറി ആയി തിരഞ്ഞെക്കപ്പെട്ട അൽഖർജ് കൗൺസിൽ അംഗം ഹെൻറി തോമസ് എന്നിവർക്ക് സ്വീകരണവും അനുമോദനവും നൽകി.ജെസി ടീച്ചർ ന്യൂ ഇയർ ക്രിസ്മസ് സന്ദേശം നൽകി.നൗഷാദ് ആലുവ,ഷിഹാബ് കൊട്ടുകാട്,ഹെൻറി തോമസ്,അൻസാർ,സജു മത്തായി തേങ്ങുവിളയിൽ,കബീർ പട്ടാമ്പി,ഡൊമനിക് സാവിയോ,മിഥുൻ ആൻ്റണി, മറിയാമ്മ എബ്രഹാം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.തോമസ് ചിറക്കൽ,ബഷീർ ഫവാരീസ്,അബ്ദുൾ റഹ്മാൻ, ശോഭ ഹെൻട്രി, ശ്രീകാന്ത് പി ആർ , ഷിനോയി കുഞ്ഞപ്പന്, സജി ചെറിയാൻ, രതീഷ് രാഘവന്, വിജെഷ് വിജയൻ , ബിനു മണങ്ങട്ടിൽ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ജനറൽ സെക്രട്ടറി കനകദാസ് മേലാടത്ത് സ്വാഗതവും ട്രഷറർ ജോഷി മാത്യു നന്ദി അര്‍പ്പിച്ചു.
![]()
