റിയാദ്: റിച്ചുസ് ബാനറിൽ മജീദ് കെ പി പതിനാറ്ങ്ങൽ സംവിധാനം ചെയ്ത് റംസാന് ശേഷം റിലീസ് ചെയ്യുന്ന 2ആൽബങ്ങളുടെ പോസ്റ്റർ പ്രകാശനം റിയാദിൽ വെച്ചു നടന്നു.സെയ്ഫ് വേ എട്ടാം വാർഷിക വേദിയിൽ ഗായകൻ കണ്ണൂർ ഷെരീഫ് ആൽബത്തിന്റെ ഗായിക ഫാസിലാ ബാനു എന്നിവർ ചേർന്ന് നിർവഹിച്ചു. മാധ്യമ പ്രവർത്തകരായ ഷിബു ഉസ്മാൻ, ഷംനാദ് കരുനാഗപ്പള്ളി,സാമൂഹ്യ പ്രവർത്താരായ ലത്തീഫ് തെച്ചി, റഹ്മാൻ മുനമ്പത്ത്, പുഷ്പരാജ് ഇന്ത്യൻ എംബസി, സത്താർ മാവൂർ, അബ്ദുൽ സലാം ആർത്തിയിൽ, ഷാജി മടത്തിൽ, ബഷീർ കൂട്ടംപൂർസെയ്ഫ് വേ, സാജിം തലശ്ശേരി സെയ്ഫ് വേ, എന്നിവർ സന്നിഹിതരായിരുന്നു. പൂട്ടിന് ഒരുപാട്ട് മ്യൂസിക്കാൽ ആൽബത്തിന്റെ ഗാനം രചിച്ചിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവ് ഒ എം കരുവാരം കുണ്ടാണ്. സംഗീതം നൽകിയിക്കുന്നത് നിരവധി ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ച കോഴിക്കോട് അബുബക്കർ ആണ്,ഓർഗസ്ട്രാ റജീബ് അരീക്കോട്, ആലാപനം ഫാസില ബാനു ,നജീബ് മഞ്ചേരി എന്നിവരാണ്.

എൻ കാതൽ മ്യൂസിക്കൽ ആൽബം നിരവധി ആൽബം ഗാനങ്ങൾക്ക് ശബ്ദം നൽകിയ റാഫി പതിനാറ്ങ്ങൽ രചിച്ച് റാഫി തന്നെ ഗാനം ആലപിച്ചിരിക്കുന്നത്.രണ്ട് ആൽബങ്ങളും റംസാൻ കഴിഞ്ഞ് റിലീസ് ചെയ്യുമെന്ന് സംവിധായകൻ മജീദ് കെ പി പതിനാറ്ങ്ങൽ പറഞ്ഞു.
![]()
