ജിദ്ദ : ഒ ഐ സി സി മക്ക സെൻട്രൽ കമ്മിറ്റി എന്ന പേരിൽ ഷാനിയാസ് കുന്നിക്കോടിന്റെ നേതൃത്വത്തിൽ മക്കയിൽ പുതിയ സമാന്തര കമ്മിറ്റി രൂപീകരിച്ചത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും ഒ ഐ സി സി ഗ്ലോബൽ,നാഷണൽ,റീജ്യണൽ കമ്മിറ്റിയുടെയോ കെ പി സി സി യുടെയോ അനുവാദമോ അംഗീകാരമോ ഇല്ലാതെയുമാണെന്നു ഒ ഇ സി സി ജിദ്ദ റീജിണൽ കമ്മിറ്റി
പുറത്തിറക്കിയ സർക്കുലറിലൂടെ അറിയിച്ചു.കെ പി സി സി,ഒ ഐ സി സി നേതൃത്വം അംഗീകരിച്ച ഔദ്യോഗിക കമ്മിറ്റി നൗഷാദ് പെരുന്തല്ലൂർ പ്രസിഡന്റായുള്ള മക്ക ഒഐസിസി കമ്മിറ്റിയാണെന്നും ഒ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു.
പുതുതായി രൂപീകരിച്ച കമ്മിറ്റി പിരിച്ചുവിടാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് ഷാനിയാസ് കുന്നിക്കോടിന് ഇതിനോടകം നൽകിയിട്ടുണ്ട്. സമാന്തര കമ്മിറ്റിയുമായി മുന്നോട്ടുപോകുന്ന പക്ഷം കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുക മാത്രമേ നിർവ്വഹമുള്ളൂ എന്നും ഒ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി വാർത്താ കുറിപ്പിൽ പറയുന്നു.
![]()
