ദമാം : സൗദി കിഴക്കൻ പ്രവശ്യയിലെ സൗത്ത് ഇന്ത്യൻ കളിക്കാരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ഇ ഡി പി സി കൂട്ടായ്മ നടത്തിയ കാലെക്സ് സിപിൾക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. മൂന്നുദിവസം നീണ്ടുനിന്ന രണ്ട് വ്യത്യസ്ത ടൂർണമെന്റിൽ നൂറ്റി എൺപതോളം കളിക്കാരാണ് പങ്കെടുത്തത്. ഹാർഡ് ബാൽ ടൂർണമെന്റിൽ ക്യാപ്ടൻ ശരത് ബാബുവിന്റെ ടീം റോയൽ ഡയമണ്ട്സ് വിജയികൾ ആകുകയും ക്യാപ്ടൻ മനുവിന്റെ ടീം യൂണികോൺ റണ്ണേഴ്സ് ആകുകയും ചെയ്തു.

ടെന്നീസ് ബാൽ ടൂർണമെന്റിൽ ക്യാപ്ടൻ ശരത് ബാബു നേതൃത്വം കൊടുത്ത ജെ കെ സ്ട്രൈക്കേഴ്സ് വിജയികൾ ആകുകയും ക്യാപ്റ്റൻ ഫവാസ് ന്റെ ടീം മാക് സിഗ്മ റണ്ണേഴ്സ് ആകുകയും ചെയ്തു. മലയാളി സമാജം സെക്രട്ടറി ബൈജു അഞ്ചൽ, ജുബൈലിലെ സാമൂഹിക പ്രവർത്തകൻ രാജേഷ് കായംകുളം, ടൂർണമെന്റ് സ്പോൺസർമാരായ കാലെക്സ് , ക്ളാസ്സിക് റെസ്റ്റോറന്റ് പ്രതിനിധികളും ചേർന്നു വിജയികൾകുള്ള ട്രോഫി കൈമാറി.
![]()
