ദോഹ:ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് 2024-2025 വർഷത്തേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സുബൈർ വക്റ എഴുത്തുകാരനും സംഘാടകനുമാണ്. കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശിയായ സുബൈർ, മുമ്പ് ഇസ്ലാഹി സെന്റർ ട്രഷറർ, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ഷെമീർ തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നി സ്വദേശിയാണ്. ഇസ്ലാഹി സെന്റർ വിദ്യാർത്ഥി – യുവജന വിഭാഗങ്ങളിലൂടെ പ്രവർത്തിച്ചു വന്ന ഷെമീർ മികച്ച സംഘടകനാണ്.
സെന്ററിന്റെ മുൻ കമ്മിറ്റികളിൽ പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങൾ വഹിച്ചിരുന്ന ഹുസ്സൈൻ മുഹമ്മദ് യു ആണ് പുതിയ കമ്മിറ്റിയുടെ ട്രഷറർ. മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ് – കാളാവ് സ്വദേശിയാണ് ഹുസ്സൈൻ സാഹിബ്.
വൈസ് പ്രസിഡന്റ് മാരായി
അക്ബർ കാസിം, ശരീഫ്, അബ്ദുള്ള ഹുസ്സൈൻ, അനീസ് നരിപ്പറ്റ ,ഹനീഫ് അയ്യപ്പള്ളി എന്നിവരും, സെക്രട്ടറിമാരായി നജീബ് അബൂബക്കർ ,
അബ്ദുൽ വഹാബ് പരപ്പനങ്ങാടി,
മുഹമ്മദ് ലൈസ് കുനിയിൽ,ഡോ ഹഷിയത്തുല്ല, ഖല്ലാദ് ഇസ്മായിൽ എന്നിവരും തെരെഞ്ഞെടുക്കപ്പെട്ടു.
ജി പി കുഞ്ഞാലികുട്ടി ചെയർമാനും മുനീർ സലഫി കൺവീനറുമായി പുതിയ അഡ്വൈസറി ബോർഡും നിലവിൽ വന്നു.
വെളിച്ചം ഖത്തർ പ്രസിദ്ധീകരിക്കുന്ന വെളിച്ചം – വാള്യം 3, പത്താം മൊഡ്യൂൾ പ്രകാശനവും ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രഥമ കൗൺസിലിൽ നിർവഹിക്കപ്പെട്ടു.
അഡ്വൈസറി ബോർഡ് ചെയർമാനായിരുന്ന ടി പി കുഞ്ഞുമുഹമ്മദ് രണ്ടത്താണി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
![]()
