റിയാദ് : പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ഐ ടി വിംഗ് അംഗം ജാഫർ ഹുദവിക്ക് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് യാത്രയയപ്പ് നൽകി.
റിയാദ് ബത്ഹ ഹോട്ടല്‍ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ ശിഹാബ് തങ്ങള്‍ വണ്ടൂർ ഖിറാഅത്ത് നിർവഹിച്ചു. വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ അധ്യക്ഷത വഹിച്ചു.ജില്ലാ കെഎംസിസി ചെയർമാൻ ഷാഫി മാസ്റ്റർ ചിറ്റത്തുപാറ ഉദ്ഘാടനം ചെയ്തു.ജാഫർ ഹുദവിക്കുളള ഉപഹാരം റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര നൽകി.
സൗദി നാഷണൽ കെഎംസിസി കമ്മറ്റി വൈസ് പ്രസിഡന്റ് ഉസ്മാനലി പാലത്തിങ്ങൽ, മൊയ്തീൻ കുട്ടി കോട്ടക്കൽ,സത്താർ താമരത്ത്, ഷാഫി മാസ്റ്റർ തുവ്വൂർ, റിയാദ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് ഷൗക്കത്ത് കടമ്പോട്ട്, ജനറൽ സെക്രട്ടറി സഫീർ തിരൂർ, റഫീഖ് ചെറുമുക്ക്, ഇസ്മായിൽ താനൂർ. ഷബീർ വള്ളിക്കുന്ന്. യൂനുസ് നാണത്ത്. നൗഫൽ താനൂർ. റിയാസ് തിരൂർക്കാട്. സലീം സിയാംകണ്ടം. ബഷീര്‍ മുല്ലപ്പള്ളി. ഇഖ്ബാൽ തിരൂർ. ബഷീര്‍ ഇരുമ്പുഴി. നൗഫൽ തിരൂർ. ജുനൈദ് താനൂർ. ജാഫർ വീമ്പൂർ. ഹനീഫ മുതുവല്ലൂർ. ഫിറോസ് പള്ളിപ്പടി. ബാബു മഞ്ചേരി എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു.
ജനറൽ കൺവീനർ ഷറഫ് പുളിക്കൽ സ്വാഗതവും കൺവീനർ ഇസ്ഹാഖ് താനൂർ നന്ദിയും പറഞ്ഞു.
![]()
