ജിദ്ദ: കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി രണ്ടര പതിറ്റാണ്ടായി നടത്തിവരുന്ന കുടുംബ സുരക്ഷാ പദ്ധതിയായ ‘കരുതലിൻ്റെ സാന്ത്വന സ്പർശം’ ക്യാമ്പയിൻ മാർച്ച് ഒന്ന് മുതൽ 31 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ക്യാമ്പയിൻ ഉദ്ഘാടനം
മുസ്ലിംലീഗ് മലപ്പുറം ജില്ല സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരിയുടെ സാന്നിധ്യത്തിൽ കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി മുഖ്യരക്ഷാധികാരി കെ.പി മുഹമ്മദ് കുട്ടി നിർവഹിച്ചു.60 റിയാൽ പ്രീമിയം അടച്ച് കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗത്വം എടുക്കുന്ന പ്രവാസി മരണപ്പെടുകയാണെകിൽ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വരെ സഹായധനം ലഭിക്കുമെന്ന് ഭാരവാഹികളെ പറഞ്ഞു.വിവിധ ചികിത്സ സഹായങ്ങൾ, പ്രവാസ വിരാമ ആനുകൂല്യങ്ങൾ എന്നിവയും നൽകി വരുന്നുണ്ട്.2019 മുതൽ 2023 വരെ 44 പേരുടെ ആശ്രിതർക്ക് ഒരു കോടി 75 ലക്ഷം രൂപ സഹായം നൽകി.
![]()
