കൊല്ലം: മരുനൂർ കുളങ്ങര ജമാഅത്തിലെ പ്രവാസി കൂട്ടായ്മ (എം.എം. ജെ) ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. രാഷ്ട്രപതിയുടെ ഈ വർഷത്തെ വിശിഷ്ട സേവനത്തിനുള്ള അവാർഡ് നേടിയ കോട്ടയം അഡീഷണൽ എസ്.പി. വി സുഗതനെയാണ് കൂട്ടായ്മ ആദരിച്ചത്. ജമാഅത്ത് മദ്രസ്സാ ഹാളിൽ ചേർന്ന പരിപാടിയിൽ തണ്ടാശ്ശേരി സൈഫുദ്ദീൻ അദ്ധ്യക്ഷനായിരുന്നു. ജമാഅത്ത് ചീഫ് ഇമാം ഷിഹാബുദ്ദിൻ നിസാമി പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ, കപ്പത്തൂൽറോയി, ഡി.ദിവാകരൻ, ഷിഹാബുദ്ധീൻ കാളി പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. കൂടാതെ വിവിധ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച കൂട്ടായ്മയിലെ അംഗങ്ങളുടെ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. ഫസൽവലിയത് സ്വാഗതവും അൻസാരി കാട്ടൂർ നന്ദിയും പറഞ്ഞു.
![]()
