റിയാദ്: 2025 ലെ ലോക ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിന് സൗദി അറേബ്യാ വേദിയാകും. ഇതാദ്യമായാണ് സൗദി അറേബ്യാ ലോക ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലോകോത്തര മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. സൗദിയിലെ ഏതു നഗരമാണ് വേദിയാകുക എന്നതിൽ വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ വ്യക്തത ഉണ്ടാകും. ബോഡി ബിൽഡിങ് മേഖലയിൽ സൗദിയിൽ ഏറെ മുന്നേറ്റം ഉള്ളതായി ഈ മേഖലയിൽ ഉള്ളവർ പറയുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ആയിരകണക്കിന് ജിമ്മുകളാണ് സൗദിയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നത്.
![]()
