റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനം ഗൾഫ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.റിയാദ് മലാസ് അൽ മാസ് ഫാമിലി റസ്റ്റോറന്റ് അങ്കണത്തിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ലോബൽ ചെയർമാൻ റാഫി പാങ്ങോട് ഉദ്ഘാടനം ചെയ്തു. ജയൻ കൊടുങ്ങല്ലൂർ ആമുഖ പ്രഭാഷണം നടത്തി.ഡോ. കെ ആർ ജയചന്ദ്രൻ മുഖ്യ അതിഥിതി ആയിരുന്നു.തുടർന്നു കേക്കും പായസവും വിതരണം ചെയ്തു. സൗദി നാഷണൽ കമ്മിറ്റി കോഡിനേറ്റർ രാജു പാലക്കാട്, ട്രഷറർ സുധീർ വള്ളക്കടവ്,റിയാദ് സെൻട്രൽ കമ്മറ്റി കോഡിനേറ്റർ കോയ സാഹിബ്,ട്രഷറർ ഹൈദർ,സെക്രട്ടറി ഷഫീന,ജോ. സെക്രട്ടറി സുബൈർ കുമ്മിൾ,അഷ്റഫ് ചേലാമ്പുറ, ജോ. സെക്രട്ടറി സജീർഖാൻ ചിതറ, മുന്ന അയ്യൂബ്, നാസർ ലൈസ്, റെയ്ന സുബൈർ, ഉണ്ണികൃഷ്ണൻ കൊല്ലം, നിഷാദ്, ഷാനവാസ് പെമ്പിളി, വാസിം പാങ്ങോട്, നിഹാസ് പാനൂർ, തുടങ്ങിയവർ പങ്കെടുത്തു.ഹുസൈൻ വട്ടിയൂർക്കാവ് നന്ദി പറഞ്ഞു.
![]()
