മസ്ക്കറ്റ് : ഒമാൻ ഇന്ത്യൻ എംബസിയുടെ പേരിൽ പണം തട്ടാൻ ഇന്ത്യക്കാർക്ക് ലഭിക്കുന്ന വ്യാജ ഫോൺ കാളുകൾക്കെതിരെ ജാഗ്രത നിർദ്ദേശവുമായി അധികൃതർ. ട്വിറ്റെർ വഴിയാണ് മുന്നറിയിപ്പ് നൽകിയത്.എംബസിയിൽ സമർപ്പിച്ചിട്ടുള്ള രേഖകളുമായി ബന്ധപെട്ടു തെറ്റുകളുണ്ടെന്നും ഇത് ശരിയാക്കാൻ പണം അടക്കണമെന്നാവശ്യപ്പെട്ടാണ് അജ്ഞാത കോളുകൾ വരുന്നത് .എംബസി സംബന്ധമായ ഫീസുകൾ അടക്കാൻ ഒരിക്കലും ഫോൺ വഴി ബന്ധപ്പെടില്ലന്നും ഇമെയിൽ സന്ദേശ്നങ്ങൾ ആണ് അയക്കുകയെന്നും അധികൃതർ അറിയിച്ചു.ഇത്തരം കോളുകൾ വന്നാൽ ഉടൻ തന്നെ എംബസിയെ
inf .muscat @mea .gov .in എന്ന അഡ്രസിലേക്ക് മെയിൽ അയക്കണം
![]()
