ദമ്മാം.പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം സമസ്ത ഇസ്ലാമിക് സെന്റർ (എസ്ഐസി ) ദമ്മാം സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ സിൻസിയെറിറ്റി അവാർഡിന് മാഹിൻ വിഴിഞ്ഞത്തെ തെരഞ്ഞെടുത്തു.
കിഴക്കൻ സഊദിയിലെ മത സാമൂഹ്യ രംഗത്ത് സുപരിചിതനായ അദ്ദേഹത്തിൻറെ പൊതുരംഗത്തെ മികവാർന്ന പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് കോഴിക്കോട് ഖാദിയും സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി, എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങൾ എന്നിവരുടെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത്.അമ്പത്തൊന്നായിരം രൂപയും, ഫലകവും പ്രസിദ്ധി പത്രവുമടങ്ങുന്ന അവാർഡ് മാർച്ച് ആദ്യ വാരത്തിൽ ദമാമിൽ വെച്ച് നടക്കുന്ന പൊതു പരിപാടിയിൽ വെച്ച് സമർപ്പിക്കുമെന്ന് എസ്ഐസി അറിയിച്ചു.
![]()
