റിയാദ് : ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ പുനഃസ്ഥാപിച്ചു ദേശീയ ടെസ്റ്റിംഗ് ഏജൻസി. ഗൾഫ് രാജ്യങ്ങളിലെ എട്ട് കേന്ദ്രങ്ങൾ ഉൾപ്പെടെ വിദേശത്തെ 14 നഗരങ്ങളിൽ പരീക്ഷ കേന്ദ്രം അനുവദിച്ചു. ദുബായ് ,അബുദാബി , ഷാർജ ( യു എ ഇ ),ദോഹ (ഖത്തർ ),കുവൈറ്റ് സിറ്റി (കുവൈറ്റ് ),മസ്ക്കറ്റ് (ഒമാൻ ) ,റിയാദ് (സൗദി അറേബ്യ ),മനാമ ( ബഹ്റൈൻ ) എന്നിവിടങ്ങൾ പരീക്ഷ കേന്ദ്രങ്ങളായി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.പ്രവാസി രാജ്യങ്ങളിൽ നിന്നും സെന്ററുകൾ പുനഃസ്ഥാപിക്കാൻ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
![]()
