ദുബായ്: ഗൃഹാതുരത്വമുണർത്തിയ കായംകുളം പ്രവാസി സംഘത്തിന്റെ പിക്നിക്കും ആഘോഷവും.ദുബൈയിലെ കായംകുളം നിവാസികളുടെ കൂട്ടായ്മയായ കായംകുളം പ്രവാസി സംഘം(കായൻസ്) പിക്നിക് പ്രോഗ്രാമിനൊപ്പം ന്യൂ ഇയർ -ക്രിസ്ത്മസ് ആഘോഷം സംഘടിപ്പിച്ചു.2024 ഫെബ്രുവരി 18 ഞായറാഴ്ച ദുബായ് അൽ തവാർ പാർക്കിൽ വെച്ച് കൂടിയ ആഘോഷ പരിപാടികൾ രക്ഷാധികാരി ഐസക് പറ്റണിപ്പറമ്പിൽ കേക്ക് മുറിച്ചുകൊണ്ട് ഉത്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് അനീസ് ബാദുഷ, സെക്രട്ടറി ഉദയൻ മഹേശൻ, ട്രഷറർ അനസ് അബുബക്കർ എന്നിവർ ആശംസകൾ നേർന്നു.

നാട്ടിലെ ഓർമ്മകൾ ഉണർത്തികൊണ്ട് നാടൻ തലപ്പന്തുകളി,ഫുട്ബാൾ കളി, കുട്ടികളും മുതിർന്നവരും പങ്കെടുത്ത വിവിധ മത്സരങ്ങളും വടംവലിയും ഉണ്ടായിരുന്നു. മത്സര വിജയികൾക്ക് സക്കീർ ഹുസൈൻ, നസീല ഹുസൈൻ, ഇനാസ് അനസ്, ഹലീന അനീസ് എന്നിവർ സമ്മാന വിതരണം ചെയ്തു.
യുവാക്കളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ പരിപാടികൾക്ക് നജീബ്, ശ്യാം രാമചന്ദ്രൻ, മുഹമ്മദ് ഷമീം, അൽ അമീൻ, ഹഫ്സൽ മുല്ലശ്ശേരി, ബിജു. എ ആർ , സഫീർ കായംകുളം, ഗോപൻ തുടങ്ങിയർ നേതൃത്വം നൽകി.

![]()
