ഷാർജ : ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട യു എ ഇ കെ എം സി സി കേന്ദ്ര ട്രഷറർ കൂടിയായ നിസ്സാർ തളങ്കരയ്ക്ക് സ്വന്തം മണ്ഡലമായ ഷാർജ കെ എം സി സി കാസറഗോഡ് മണ്ഡലം ഉജ്ജ്വല സ്വീകരണം നൽകി.
ഷാർജ കെ എം സി സി കമ്മിറ്റി ഹാളിൽ നൽകിയ സ്വീകരണ പരിപാടി ഷാർജ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു,മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും ഓവർസീസ് കെ എം സി സി ചീഫ് ഓർഗനൈസറുമായ സി വി എം വാണിമേൽ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം,ട്രഷറർ അബ്ദുൽ റഹ്മാൻ മാസ്റ്റർ,സെക്രട്ടറി നസീർ കുനിയിൽ,കാസറഗോഡ് നഗര സഭ കൗൺസിലർ മജീദ് കൊല്ലമ്പാടി,ജില്ല പ്രസിഡന്റ് ഷാഫി തച്ചങ്ങാട്,ജനറൽ സെക്രട്ടറി ഹംസ മുക്കൂട്,ട്രഷറർ സുബൈർ പള്ളിക്കാൽ,വൈസ് പ്രസിഡന്റ് മഹിന്‍ ബാത്തിഷ,ശരീഫ് പൈക്ക തുടങ്ങിയവർ സംസാരിച്ചു.അസോസിയേഷൻ മാനേജ്മെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സെക്രട്ടറി നസീർ കുനിയിലിനെ മണ്ഡലത്തിന് വേണ്ടി സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി ഷാൾ അണിയിച്ച് ആദരിച്ചു.നിസ്സാർ തളങ്കരയ്ക്ക് ഉള്ള മണ്ഡലത്തിന്റെ ഉപഹാരം സി വി എം വാണിമേല്‍ കൈമാറി, മണ്ഡലം ട്രഷറർ ജലീൽ തളങ്കര ഷാൾ അണിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം വടകര,സെക്രട്ടറി ഫൈസൽ അഷ്ഫാഖ് , മറ്റു ജില്ല ,മണ്ഡലം ഭാരവാഹികളും സഹഭാരവാഹികൾക്കും പുറമെ കാസറഗോഡ് മണ്ഡലം സഹ ഭാരവാഹികളായ എം എസ് ശരീഫ്,എം എസ് ശരീഫ് പൈക്ക,ഉമറുൽ ഫാറൂഖ്,ഫാറൂഖ് ബെള്ളൂറടുക്ക,ഇബ്രാഹിം നെല്ലിക്കുന്ന് എന്നിവർ സംബന്ധിച്ചു.
മണ്ഡലം പ്രസിഡന്റ് മഹമൂദ് എരിയാൽ അധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി റിയാസ് ചെർക്കള സ്വാഗതവും ട്രഷറർ ജലീൽ തളങ്കര നന്ദിയും പറഞ്ഞു.
![]()
