ദുബായ്: പരിശുദ്ധ മാസത്തിന്റെ വരവ് അറിയിച്ച് പതിവ് പോലെ ദുബായില്‍ ‘റമദാന് സൂഖ്’ ആരംഭിച്ചു. ബര് ദെയ്റയിലെ ചരിത്രപ്രസിദ്ധമായ പഴയ മുനിസിപ്പാലിറ്റി സ്ട്രീറ്റില്‍ നടക്കുന്ന ഈ പരമ്പരാഗത മാര്‍ക്കറ്റില്‍ റമദാന് തയ്യാറെടുപ്പുകള്‍ക്ക് ആവശ്യമായ സാധനങ്ങളാണ് വിൽപ്പനക്കൊരുക്കിയിരിക്കുന്നത്.മാര്‍ച്ച് ഒമ്പതു വരെ റമദാന് സൂഖിന്റെ പ്രവർത്തനം.
ദുബായ് മുനിസിപ്പാലിറ്റിയുടെ റമദാന് സ്പെഷ്യല്‍ മിനി മാര്‍ക്കറ്റ് പ്ലേസ് ആണിത്. റമാനിലേക്ക് ആവശ്യമായ ഈത്തപ്പഴത്തിന്റെ വൈവിധ്യമാര്‍ന്ന ശേഖരം ഇവിടെയുണ്ട്. കുറഞ്ഞ വിലയില്‍ മറ്റ് റദമാന് വിഭവങ്ങളും ആവശ്യമായ വസ്തുക്കളും ലഭ്യമാണ്.
‘ഹാഗ് അല്‍ ലൈല’ ആഘോഷി ക്കുന്നതിനുള്ള പ്രത്യേക ഉല്പന്നങ്ങളും ഓഫറിലുണ്ട്.
രാവിലെ 10 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുന്ന റമദാന് സൂഖില്‍ ധാരാളം ഓഫറുകള്‍ ലഭ്യമാണ്. ഈ വിപണികളില്‍ ബര് ദെയ്റയിലെ ഗ്രാന്‍ഡ് സൂഖും ഉള്‍പ്പെടുന്നു, ഇത് സാധാരണയായി ‘അല്‍ ദലാം സൂഖ്’ അല്ലെങ്കില്‍ ഡാര്‍ക്ക്നെസ് മാര്‍ക്കറ്റ് എന്നറിയപ്പെടുന്നു, വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകേട്ടതാണ്. അടുക്കള അവശ്യസാധനങ്ങളായ പാത്രങ്ങളും ട്രേകളും ലഭിക്കുന്ന പ്ലേറ്റ് മാര്‍ക്കറ്റ്, പുരുഷന് മാര്‍ക്കുള്ള തുണിത്തരങ്ങളും വൈവിധ്യമാര്‍ന്ന സാധനങ്ങള്‍ വില്‍ക്കുന്ന ‘സൂഖ് അല്‍ മനാസര്‍’ എന്നിവയും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. ചാരുകസേരകളു ടെയും തലയിണകളുടെയും വില്‍പ്പനയ്ക്കായി മാത്രമുള്ള ‘അല്‍-മതാരിഹ് മാര്‍ക്കറ്റ്’ആണ് മറ്റൊരു പ്രത്യേകത
![]()
