റിയാദ് : റിയാദിലെ ഡ്രൈവേഴ്സ് കൂട്ടായ്മയായ “ബെസ്ററ് വേ” എട്ടാം വാർഷികം ആഘോഷിച്ചു.വിവിധ കലാപരിപാടികളും സംഗീത പരിപാടികളുമായി നടത്തിയ വാർഷികം പ്രമുഖ എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് നിഹാസ് പാനൂർ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് മുഖ്യ പ്രഭാഷണം നടത്തി.സലിം അർത്തിയിൽ,എംബസി പ്രതിനിധി പുഷ്പരാജ്, ലത്തീഫ് തെച്ചി, റഹ്മാൻ മുനമ്പത്ത്, നസീർ ലെയ്സ്, റാഫി പാങ്ങോട്, ഷാജി മഠത്തിൽ, വിജയൻ നെയ്യാറ്റിൻകര,മാധ്യമ പ്രവർത്തകരായ ജയൻ കൊടുങ്ങല്ലൂർ , ഷംനാദ് കരുനാഗപ്പള്ളി, ഷിബു ഉസ്മാൻ എന്നിവർ ആശംസകൾ അറിയിച്ചു.ഷാനവാസ് വെമ്പിളി,ഷാജി കോട്ടയം ,രാധൻ പാലത്ത്, ഷമീർ ബിച്ചു. ആഹ്മെദ് ഖുദൂസ്,ജിജോ കണ്ണൂർ, അബ്ദുൽ ഹഖ്,ഫിറോസ്, മുസ്തഫ നെല്ലിക്കാപ്പറമ്പ് എന്നിവർ നേതൃത്വം നൽകി. സജിൻ അവതാരകനായിരുന്നു.ജനറൽ സെക്രട്ടറി ഷാഫി സ്വാഗതവും ഹസ്സൻ പന്മന നന്ദിയും പറഞ്ഞു.

![]()
