തിരുവനന്തപുരം:തലസ്ഥാനത്ത് നിന്ന് രണ്ട് വയസുകാരിയായ കുട്ടിയെ അജ്ഞാതൻ തട്ടിക്കൊണ്ടുപോയി.ഹൈദരാബാദ് സ്വദേശികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് കാണാതായത്. ഇന്നലെ പന്ത്രണ്ടിനും ഒരു മണിക്കും ഇടയിലായിരുന്നു സംഭവം. അതിഥി തൊഴിലാളികളെയും കുടുംബത്തിനൊപ്പം വന്ന ആളുകളെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മഞ്ഞ സ്കൂട്ടറിൽ എത്തിയവർ എടുത്തുകൊണ്ടുപോയി എന്നാണ് മാതാപിതാക്കൾ പറയുന്നത്.സംഭവത്തിൽ പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്. അതിർത്തികളടക്കം അടച്ച് അരിച്ചുപെറുക്കിയുള്ള അന്വേഷണത്തിലാണ് പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെ കേസിലെ എഫ്ഐആറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കാണാതായ മേരിക്ക് മൂന്നടി ഉയരവും മെലിഞ്ഞ ശരീരവുമാണ്. കറുപ്പിൽ വെള്ളപ്പുള്ളിയുള്ള ടീ ഷർട്ടാണ് കാണാതായപ്പോൾ കുട്ടി ധരിച്ചിരുന്നത് എന്നാണ് വിവരം.
കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ 0471- 2743195 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം അച്ഛനും അമ്മയും അപ്പൂപ്പനും പൊലീസ് കസ്റ്റഡിയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളെ അറിയിച്ചു.
കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കേണ്ട മറ്റ് നമ്പറുകൾ
9497 947107
9497960113
9497 980015
9497996988
![]()
