അൽഹസ: ജോലി സംബന്ധമായി ട്രാൻസ്ഫറായി പോകുന്ന അൽഹസ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് മാനേജർ മുഹമ്മദ് ഷരീഫിന് ഒ.ഐ.സി.സി അൽഹസ ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. ഒരു വർഷം കൊണ്ട് അൽഹസയിലെ സ്വദേശികളും പ്രവാസികളുമായ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കിയ മുഹമ്മദ് ഷരീഫ് നെസ്റ്റോയുടെ തന്നെ പുതിയ സംരംഭമായ അൽ വഫ ഹൈപ്പർ മാർക്കറ്റിന്റെ ജിദ്ദ റീജിയന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്തുകൊണ്ടാണ് ഹസയിൽ നിന്ന് മക്കയിലേക്ക് പോകുന്നത്.
മുബാറസ് സഫ്റോൺ റസ്റ്റോറന്റിൽ സംഘടിപ്പിച്ച വിരുന്നിലും ഹൃദ്യമായ യാത്രയയപ്പിലും മുഹമ്മദ് ഷരീഫിന്റെ കൂടെ പുതുതായി ചാർജെടുത്ത മാനേജർ സുനീർ തിരൂരങ്ങാടിയും സംബന്ധിച്ചു. അൽഹസ ഒഐസിസി വൈസ് പ്രസിഡന്റ് നവാസ് കൊല്ലം, ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ, സെക്രട്ടറി മൊയ്തു അടാടിയിൽ, ദമാം റീജണൽ കമ്മിറ്റി മെമ്പർ ശാഫി കുദിർ, ദമാം പാലക്കാട് ജില്ല കമ്മിറ്റി ട്രഷറർ ഷമീർ പനങ്ങാടൻ, മുതിർന്ന ഒ ഐ സി സി നേതാവ് എം ബി ഷാജു, സഫ്റോൺ എം ഡി ബേബി കൊച്ചു കുഞ്ഞു എന്നിവരും സഹപ്രവർത്തകരും യാത്രയയപ്പ് പരിപാടികൾക്ക് നേതൃത്വം നൽകി.
![]()
