കല്പറ്റ: രാഹുല്‍ ഗാന്ധി എം പി വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു.
വന്യമൃഗ ശല്യം രൂക്ഷമായ വയനാട്ടില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലുപേരാണ് ജീവന് വെടിഞ്ഞത്. ഈ മാസം 10 തീയതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയില്‍ അജീഷിന്റെ വീട് രാഹുല്‍ സന്ദര്‍ശിച്ചു. അതിനു ശേഷം കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിന്റെ വീടും സന്ദര്‍ശിച്ചു. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ എത്തുന്നത്. കണ്ണൂരില്‍ നിന്ന് റോഡു മാര്‍ഗമാണ് രാഹുല്‍ വയനാട്ടിലേക്ക് എത്തിയത്.
![]()
