തിരുവനന്തപുരം : പ്രവാസികൾക്കൊരു സന്തോഷ വാർത്ത,അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസിന് ഇനി ഓൺലൈനിലും അപേക്ഷിക്കാം.ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന ഏതെങ്കിലും രേഖ , നിലവിലുള്ള ഡ്രൈവിംഗ് ലൈസൻസ് , പാസ്പോര്ട്ട് എന്നിവയുടെ കോപ്പികൽ ഓൺലൈനായി സാരഥി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തു ഫീസ് അടച്ചാൽ മതി. ലൈസെൻസ് നൽകിയ രജിസ്റ്ററിങ് അതോറിറ്റിയുടെ പരിധിയിലുള്ള ഓഫീസിലേക്കാണ് അപേക്ഷിക്കേണ്ടത്.പാസ്സ്പോർട്ടിലെയും ലൈസെൻസിലെയും പേര് , അച്ഛന്റെ പേര് ,ജനനത്തീയതി എന്നിവ ഒരേപോലെ ആണെങ്കിൽ അന്താരഷ്ട്ര ലൈസെൻഡ് ഉടൻ തന്നെ ഇഷ്യൂ ചെയ്യും.മേൽവിലാസത്തിൽ എന്തെങ്കിലുള്ള മാറ്റം വിഷയമല്ല.അതുപോലെ നാട്ടിലുള്ള നോമിനിയുടെ അഡ്രസ് തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് കൂടി അപ്ലോഡ് ചെയ്യണം .കാർഡ് നാട്ടിലുള്ള നോമിനിക്ക് തപാലായി അയച്ചു കൊടുക്കും.
![]()
