റിയാദ്: സന്ദര്‍ശന വിസയിലെത്തിയ കണ്ണൂര്‍ പെരുമ്പ സ്വദേശിനി റിയാദില്‍ നിര്യാതയായി.റിയാദിലുളള മകളായ സല്‍മത്തിന്റെയും ഭര്‍ത്താവ് അശ്റഫിന്റെയും അടുത്തേക്ക് സന്ദര്‍ശന വിസയില്‍ എത്തിയ തെക്കേപറമ്പിൽ ടിപി ജമീല (64) ആണ് നിര്യാതയായത്.
ഭര്‍ത്താവ് പരേതനായ മുഹമ്മദ് മമ്മു. മക്കള്‍: പരേതനായ ലത്തീഫ്. പരേതനായ അസീസ്, ജബ്ബാര്‍, സിദ്ദീഖ്, സല്‍മത്, ഫൗരീദ, സറീന.
ദുബായിലുളള റിയാസ്, നിസാര്‍ എന്നിവരാണ് മറ്റു മരുമക്കള്‍.ഖബര്‍ അടക്കുന്നതിനായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് കെ എം സി സി പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, ഇസ്മായില്‍ കാരോളം എന്നിവര്‍ രംഗത്തുണ്ട്.
![]()
