അടൂർ: തലയിലൂടെ വാഹനം കയറിയിറങ്ങി സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥിക്ക് *വാഹനം തലയിലൂടെ കയറിയിറങ്ങി… വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം*
അടൂർ: തലയിലൂടെ വാഹനം കയറിയിറങ്ങി സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. അടൂർ മേലൂട് തടവിളയിൽ റെജിമോന്റേയും കെ.വത്സമ്മയുടെയും മകൻ ആർ. റെനിമോൻ (20) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കെ.പി.റോഡിൽ പറക്കോട് ജംഗ്ഷന് സമീപത്തായിരുന്നു അപകടം. ബസിന്റെ ചക്രം കയറിയിറങ്ങിയതാവാമെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ ഇത് ഏത് വാഹനത്തിന്റേതാണന്ന് സ്ഥിരീകരിക്കാൻ പോലീസിനായിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾക്കും ശാസ്ത്രീയ പരിശോധനകൾക്കും ശേഷമേ വാഹനം ഏതെന്ന് കണ്ടെത്താൻ സാധിക്കൂ. അടൂർ എസ്.എൻ.ഐ.ടി.യിലെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു റെനി മോൻ. ക്ലാസ് കഴിഞ്ഞ് തിരികെ അടൂരിലേക്ക് വരുമ്പോഴാണ് അപകടം.
![]()
