ജിദ്ദ : ജിദ്ദയിലെത്തിയ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ഡോ. ശശി തരൂർ എംപി ക്ക് ഒ ഐ സി സി ജിദ്ദ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കലിന്റെയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ജിദ്ദ ഇന്റർ നാഷ്ണൽ എയർപോർട്ടിൽ സ്വീകരണം നൽകി.
ജിദ്ദ റീജ്യണൽ കമ്മറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ ഷാൾ അണിയിച്ചും, തിരുവനന്തപുരം ജില്ലാ കമ്മറ്റി പ്രസിഡന്റ് ബൊക്ക നൽകിയുമാണ് സ്വീകരിച്ചത്. ചടങ്ങിൽ റീജ്യണൽ, ജില്ലാ, ഏരിയാ കമ്മറ്റി ഭാരവാഹികളും ഗ്ലോബൽ നാഷ്ണൽ കമ്മറ്റി മെമ്പർമാരും പങ്കെടുത്തു.
![]()
