ദോഹ: ചാലിയാർ ദോഹ സംഘടിപ്പിച്ച പത്താമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിൽ 58 പോയിന്റുകൾ നേടി കൊടിയത്തൂർ പഞ്ചായത്ത് ഓവറോൾ കിരീടം നേടി. 55 പോയിന്റുകൾ നേടി കീഴുപറമ്പ് പഞ്ചായത്ത് രണ്ടാം സ്ഥാനവും 37 പോയിന്റുകൾ നേടി ഫറോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. 22 പോയിന്റുകൾ വീതം നേടി ചീക്കോടും കടലുണ്ടിയും നാലാം സ്ഥാനം പങ്കിട്ടു.
മാർച്ച് പാസ്റ്റിൽ ഒന്നാം സ്ഥാനം കൊടിയത്തൂർ പഞ്ചായത്ത് നേടിയപ്പോൾ രണ്ടാം സ്ഥാനം ഫറോക് പഞ്ചായത്തും മൂന്നാം സ്ഥാനം വാഴയൂരും കരസ്ഥമാക്കി.
ഫൈവ്സ് ഫുട്ബോൾ ഫൈനലിൽ മുഴുവൻ സമയം പിന്നിട്ടപ്പോൾ ചീക്കോടും കൊടിയത്തൂരും ഓരോ ഗോളടിച്ച് സമനിലയിൽ പിരിയുകയും പെനാൽറ്റി ഷൂടൗട്ടിൽ 3-1 ന് ചീക്കോടിനെ പരാജയപ്പെടുത്തി കൊടിയത്തൂർ ഫുട്ബോൾ ചാമ്പ്യൻമാരായി. വടംവലി മത്സരത്തിൽ കീഴുപറമ്പിനെ പരാജയപ്പെടുത്തി കൊടിയത്തൂർ വിജയികളായി. ഊർങ്ങാട്ടിരി പഞ്ചായത്തും ചീക്കോട് പഞ്ചായത്തും മൂന്നാം സ്ഥാനം പങ്കിട്ടു.
വനിതകളുടെ ഷൂട്ട്ഔട്ട് മത്സരത്തിൽ കീഴുപറമ്പ് ഒന്നാം സ്ഥാനവും കൊടിയത്തൂർ രണ്ടാം സ്ഥാനവും ഫറോക്ക് മൂന്നാം സ്ഥാനവും നേടി. പുരുഷൻമാരുടെ 4×100 മീറ്റർ റിലേ മത്സരത്തിൽ ഒന്നാം സ്ഥാനം കീഴുപറമ്പ് പഞ്ചായത്ത് നേടിയപ്പോൾ രണ്ടാം സ്ഥാനം ഫറോക് പഞ്ചായത്തും മൂന്നാം സ്ഥാനം മമ്പാട് പഞ്ചായത്തും കരസ്ഥമാക്കി. വനിതകളും കുട്ടികളുമടക്കം പങ്കെടുത്ത വ്യക്തിഗത ഇനങ്ങളായ ബാസ്കറ്റ് ബോൾ ത്രോ, ബോൾ ഓൺ സ്റ്റമ്പ്, ഓട്ടമത്സരം, ലോങ്ങ് ജമ്പ്, പുരുഷന്മാരുടെ പഞ്ചഗുസ്തി, നീന്തൽ മത്സരം എന്നിവക്ക് കൂടിയുള്ള പോയിന്റുകളുടെ അടിസ്ഥാനത്തിലായിരുന്നു ഓവറോൾ ചാമ്പ്യൻമാരെ കണ്ടെത്തിയത്.
![]()
