റിയാദ് : റിയാദ് വഴിക്കടവ് പ്രവാസി കൂട്ടായ്മയുടെ തുടക്ക കാലം മുതൽ നിർവാഹക സമിതി അംഗവും വെൽഫയർ വിഭാഗം കൺവീനറുമയിരുന്ന ചെറിയാപ്പു കടുരനു യാത്രയയപ്പ് നൽകി.
ഷിഫയിൽ വെച്ചു നടത്തിയ യോഗത്തിൽ പ്രസിഡണ്ട് സൈനുൽ ആബിദിൻ അധ്യക്ഷത വഹിച്ചു.ഹംസ പരപ്പൻ ,ജോൺസൺ മണിമൂളി , സലിം കുഞ്ഞിപ്പ ,വാപ്പു പുതിയറ ,ബാബു ഇമ്മി ,നിസാബ് മുണ്ട ,അൻസാർ ചരലൻ , ഫൈസൽ മാളിയേക്കൽ എന്നിവർ സംസാരിച്ചു.ചെറിയാപ്പു കടുരൻ മറുപടി പ്രസംഗം നടത്തി .ഇസഹാക്ക് ചേരൂർ , സത്താർ തമ്പല കോടൻ ,എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി റഷീദ് തമ്പലക്കോടൻ സ്വാഗതവും സുനിൽ കുമാർ കമ്പളക്കല്ല് നന്ദിയും പറഞ്ഞു.
![]()
