കുവൈറ്റ് സിറ്റി: എൻ എസ് എസ് കുവൈറ്റ് നൂറ്റി നാല്പത്തിയേഴാമത് മന്നം ജയന്തിയോട് അനുബന്ധിച്ചു ഏർപ്പെടുത്തിയ പ്രഥമ ഭാരതകേസരി മന്നം പുരസ്കാരം ലുലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ എം എ യൂസഫ് അലിക്ക് സമ്മാനിച്ചു. മാതൃ ഭാഷയും മാതാപി താക്കളെ ബഹുമാനിക്കുന്നതിനുള്ള ശീലവും സംസ്കാരമാക്കി പുതു തലമുറയ്ക്ക് പകർന്നു കൊടുക്കുകയാണ് നമുക്ക് നല്കാനാവുന്ന ഏറ്റവും വലിയ സംഭാവന എന്ന് മന്നം പുരസ്കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
റിട്ടയേർഡ് ചീഫ് സെക്രട്ടറി ജിജി തോംസൺ ഐ. എ. എസ് പുരസ്കാരം കൈമാറി.പ്രസിഡന്റ് അനീഷ് പി നായർ അധ്യക്ഷത വഹിച്ചു.കുവൈറ്റ് ജനറൽ സെക്രട്ടറി എൻ. കാർത്തിക് നാരായണൻ സ്വാഗതം പറഞ്ഞു.ശ്രീജ പ്രഭീഷും വീണ പ്രമോദ് മേനോനും അവതരകരായിരുന്നു .
പ്രവാസി സംരംഭകരായ കെ. ജി. എബ്രഹാം(എൻ ബി ടി സി ), വി പി മുഹമ്മദ് അലി (മെഡക്സ്), സുനിൽ പറക്കപ്പാടത്ത് (റോയൽ സീ ഗൾ), എസ്. ഡി. ബിനു (യുണിടെക് ഇന്റർനാഷണൽ) എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി. എൻ. എസ്. എസ്. കുവൈറ്റിന്റെ രക്ഷാധികാരി കെ പി വിജയ കുമാർ കുമാർ, വനിതാ സമാജം കൺവീനർ ദീപ്തി പ്രശാന്ത് , വെൽ ഫെയർ കമ്മിറ്റി കൺവീനർ പി എസ് അനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ഹരി വി പിള്ളയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മനോഹരമായ മന്നം ജയന്തി 2024 സ്മരണിക പ്രകാശനം ചെയ്തു.
12 – ആം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള എകസലൻസ് അവാർഡ് കളിൽ രാഹുൽ രതീഷ് കുമാർ ,ആദ്ര അനിൽ ഭാസ്കർ, ഗായത്രി അജിത് എന്നിവർ സ്വർണ്ണ മെഡലുകളും, ഭദ്ര പി നായർ, ആര്യ എസ് പിള്ള , ശ്രേയ നാരായൺ പിള്ള, നന്ദിത ഗിരീഷ്, ഋതിക രാജ് കൊമ്പൻ തൊടിയിൽ, കീർത്തന ഗിരീഷ്, ഗൗതം ഗിരീഷ് നായർ,റോഷിനി റീമാകുമാർ നായർഎന്നിവർ മെമെന്റോകളും കരസ്ഥമാക്കി. പത്താം ക്ലാസ്സിലേക്കായി ദേവിക കൃഷ്ണകുമാർ സ്വർണ്ണ മെഡലും, മീനാക്ഷി നമ്പ്യാർ കൂകൽ, അർജുൻ പദ്മകുമാർ , തീർത്ഥ മനോജ് കുമാർ, ശ്രേയ സുബിൻ നായർ, സൂര്യജിത് നായർ, അമൃത സജി നായർ , ആദിത്യ സഞ്ജു രാജ്, നവമി അജിത് എന്നീ വിദ്യാർത്ഥികൾ മെമെന്റോകളും കരസ്ഥമാക്കുകയുണ്ടായി. ശ്യാം ജി നായർ കൃതജ്ഞത രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് മധു വെട്ടിയാർ, പ്രബീഷ് എം പി, സനൽ കുമാർ, നിശാന്ത് എസ് മേനോൻ, സുജിത് സുരേശൻ, ശ്യംജിത് പിള്ള എന്നി ഭാരവാഹികളും വർഷ ശ്യംജിത് അടക്കമുള്ള വനിതാ സമാജം പ്രവർത്തകരും മന്നം ജയന്തി പരിപാടി ഏകോപിപ്പിച്ചു. ഓമനക്കുട്ടൻ നൂറനാട് , ബൈജു പിള്ള തുടങ്ങിയ അഡ്വൈസറി ബോർഡ് അംഗങ്ങൾ നേതൃത്വം നൽകി.
![]()
