റിയാദ് :ഇന്ത്യക്ക് പുറത്ത് സൗദി അടക്കമുള്ള രാജ്യങ്ങളിൽ അനുവദിച്ചിരുന്ന നീറ്റ് സെന്ററുകൾ ഇത്തവണ ഒഴിവാക്കിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്നും കഴിഞ്ഞ വർഷം അനുവദിച്ച പോലെ ഇക്കൊല്ലവും ജി.സി.സി രാജ്യങ്ങളിലും സെന്ററുകൾ നിലനിർത്തണമെന്നും ഗൾഫ് മലയാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ, റിയാദ് എംബസ്സി ,നാഷണൽ ടെസ്റ്റിംഗ് ഏജൻസി എന്നിവർക്ക് അടിയന്തിരമായി സന്ദേശം അയച്ചതയി ജി .എം .എഫ് ചെയർമാൻ റാഫി പാങ്ങോട് ,ജി സി സി പ്രസിഡന്റ് ബഷീർ അമ്പലായി, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സന്തോഷ് കെ നായർ, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര ,ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ, കോഡിനേറ്റർ രാജു പാലക്കാട് ,റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ,സെക്രട്ടറി ഷെഫീന, വൈസ് സെക്രട്ടറി സജീർ ചിതറ,കോർഡിനേറ്റർ പി എസ് കോയ എന്നിവർ അറിയിച്ചു.
![]()
