റിയാദ്:കൊണ്ടോട്ടി മണ്ഡലം കെ എം സി സി “ഗാന്ധി വധത്തിന്റെ മുക്കാൽ നൂറ്റാണ്ട്” എന്ന വിഷയത്തിൽ രാഷ്ട്രീയ, സാംസ്കാരിക സദസ്സ് നടത്തി.ബത്ഹയിലെ സെൻട്രൽ കമ്മിറ്റി ഓഫിസിൽ മണ്ഡലം ആക്റ്റിംഗ് പ്രസിഡണ്ട് ബഷീർ വിരിപ്പാടത്തിന്റെ അധ്യക്ഷതയിൽ
മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം നിർവഹിച്ചു.ഹൈദർ ചീക്കോട് ഖിറാഅത്ത് നിർവ്വഹിച്ചു.
മണ്ഡലത്തിലെ മുതിർന്ന നേതാക്കൾ, നാഷണൽ കമ്മിറ്റി സെക്രട്രറിയേറ്റിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട കെ.കോയാമുഹാജിയെയും, മലപ്പുറം ജില്ലകമിറ്റി ട്രെഷററായി തിരെഞ്ഞെടുത്ത മുനീർ വാഴക്കാട് എന്നിവരെ ആദരിച്ചു.
നാഷണൽ കമ്മിറ്റി വൈസ്:പ്രസിഡന്റ് ഉസ്മാനാലി പാലത്തിങ്ങൽ, സെൻട്രൽകമ്മിറ്റി ജന:സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, റഫീഖ് മഞ്ചേരി, ജലീൽ തിരൂർ, സമീർ പറമ്പത്ത്, ഷാഫി മാസ്റ്റർ തുവ്വൂർ, സഫീർ തിരൂർ തുടങ്ങിയ മുതിർന്ന നേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സാംസ്കാരിക സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തിയ സത്താർ താമരത്ത് ഗാന്ധിയൻ ദർശനവും ജീവിതവും വരച്ചുകാട്ടികൊണ്ട്,സമകാലിക ഇന്ത്യയിൽ ഫാസിസ്റ്റ് ഭരണകൂടം ചരിത്രസത്യങ്ങൾ മൂടിവെക്കപ്പെടുംമ്പോൾ എല്ലായിടത്തും നാം എപ്പോഴും ചരിത്രങ്ങൾ ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കണമെന്നും, ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയവും, മുസ്ലിം ലീഗിന്റെ നിലപാടുകളും വിശദീകരിച്ചുകൊണ്ടും സംസാരിച്ചു.
റിയാദിലെ മറ്റു സെൻട്രൽ, ജില്ലകമ്മിറ്റി നേതാക്കൾ, ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങി, കൊണ്ടോട്ടി മണ്ഡലത്തിലെ മുഴുവൻ മുൻസിപ്പൽ, പഞ്ചായത്തിൽ നിന്നുള്ള പ്രവർത്തകരും, നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.ഷറഫു പുളിക്കൽ സ്വാഗതവും ബഷീർ ചുള്ളിക്കോട് നന്ദിയും പറഞ്ഞു.
![]()
