കോഴിക്കോട് : ജമാഅത്തെ ഹിന്ദ് വനിതാ വിഭാഗത്തിന് നവ നേതൃത്വം .കേരള സംസ്ഥാന കമ്മിറ്റി പ്രെസിഡന്റായി പി .ടി .പി സജിതയെയും ജനറൽ സെക്രട്ടറിയായി കെ ടി നസീമയെയും തെരെഞ്ഞെടുത്തു.
കോഴിക്കോട് ഹിറ സെന്ററിൽ ചേർന്ന സംസ്ഥാന കൂടിയാലോചന സമിതിയാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത് .സി. വി .ജമീല ,കദീജ റഹ്മാൻ (വൈസ് പ്രെസിഡന്റ്മാർ),ആർ .സി സാബിറ ,സാഹിറ എം .എ , റജീന ബീഗം ( സെക്രട്ടറിമാർ ) എന്നിവരാണ് മറ്റു സഹഭാരവാഹികൾ. ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി .മുജീബ് റഹ്മാൻ തെരെഞ്ഞെടുപ്പിനു നേതൃത്വം നൽകി .
![]()
