ദുബായ് : ആലപ്പുഴ പാർലമെന്റ് സ്ഥാനാർത്ഥിയായി പറഞ്ഞു കേൾക്കുന്ന സിനിമാതാരം സിദ്ധിഖ് ശക്തമായി തന്റെ നിലപാട് വ്യക്തമാക്കി. ”പടച്ചോന് എന്നെ സൃഷ്ടിച്ചത് സിനിമയ്ക്ക് വേണ്ടി മാത്രമാണെന്നും ഞാന്‍ കരുതുന്നു. അതുകൊണ്ട് രാഷ്ട്രീയത്തിലേക്കില്ല”. രാഷ്ട്രീയ പ്രവേശന വാർത്തകൾ ശക്തമായ ഭാഷയിലാണ് സിദ്ദിഖ് നിഷേധിച്ചിരിക്കുന്നത്.രാഷ്ട്രീയ പ്രവേശന വാർത്തകളിൽ വ്യക്തത തന്നതിനോടൊപ്പം സിദ്ദിഖ് ഒരു കാര്യം കൂടി പറയാൻ വിട്ടില്ല, നിങ്ങള്‍ക്ക് എന്നെ ആവശ്യമില്ല. എനിക്കാണ് നിങ്ങളെ ആവശ്യമുള്ളത്. എന്നെ മടുക്കാതിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് ആരും മടുക്കരുതേ എന്നും സിദ്ദിഖ് പറയുന്നു.
![]()
