റിയാദ് : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫാസിസ്റ്റ് നയങ്ങൾക്കും വിലക്കയറ്റം അഴിമതി, ധൂർത്ത് ക്രമസമാധാന തകർച്ച എന്നിവയ്ക്കുമെതിരെ കെ പി സി സി പ്രസിഡണ്ടും പ്രതിപക്ഷനേതാവും ചേർന്ന് നയിക്കുന്ന “സമരാഗ്നി” എന്ന ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഐക്യദാർഢ്യ സംഗമം റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം സംഘടിപ്പിക്കുന്നു.ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകിട്ട് 6 മണിക് ബത്ഹയിലെ സെൻട്രൽ കമ്മിറ്റി ഓഫിസിൽ നടക്കുന്ന പരിപാടിയിൽ എല്ലാ പാർട്ടി പ്രവർത്തകരും പങ്കെടുക്കണെമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ , പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷുക്കൂർ ആലുവ എന്നിവർ അഭ്യർത്ഥിച്ചു.

![]()
