ദുബായ് : യു എ ഇ യിൽ വി പി എൻ ദുരുപയോഗം ചെയ്യുന്നവർ സൂക്ഷിക്കുക,ശക്തമായ നടപടിക്കൊരുങ്ങി അധികൃതർ. നിയമം ലംഘിക്കുന്നവർക്ക് തടവിന് പുറമെ 5 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തുക.വി പി എൻ ഉപയോഗിക്കുന്നതിന് യു എ ഇ യിൽ അനുമതിയുണ്ടെങ്കിലും ദുരുപയോഗം ചെയ്യുന്നത് തടയാനാണ് നിയമം കർക്കശമാക്കുന്നത്.
ഐ പി അഡ്രസ് ഒളിപ്പിച്ച് സർക്കാർ നിരോധിച്ച സൈറ്റുകളിൽ പ്രവേശിച്ച് കുറ്റകൃത്യം നടത്തുക, വീഡിയോ കോൾ ചെയ്യുക, ഗെയിം കളിക്കുക, സൈബർ തട്ടിപ്പ് നടത്തുക എന്നിവയെല്ലാം നിയമലംഘനത്തിൽ ഉൾപ്പെടും.
![]()
