ഡബ്ല്യു.എം.എഫ് ദമാം കൗൺസിലിന് പുതിയ ഭാരവാഹികൾ
ദമ്മാം: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ദമാം കൗൺസിലിന് പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തു.
അൽ കോബാർ അപ്സര ഓഡിറ്റോറിയത്തിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് 2024 – 2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.നവാസ് ചൂനാടൻ (പ്രസിഡൻ്റ്), ജയരാജ് കൊയിലാണ്ടി(ജനറൽ സെക്രട്ടറി) , നജീം ബഷീർ (ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.സഹ ഭാരവാഹികളായി ചന്ദൻ ഷേണായി, ഷാഹിന ഷബീർ (വൈസ് പ്രസിഡന്റുമാർ) മുഹമ്മദ് ഷാഫി, അമിത ഷാന്റോ (ജോയന്റ് സെക്രട്ടറിമാർ) , ബാസിഹാൻ ശിഹാബ് (വനിതാ വിംഗ് കോർഡിനേറ്റർ) , മിനിമോൾ നവാസ് (വനിതാ വിംഗ് ജോയിന്റ് കോർഡിനേറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു. ഡബ്ല്യൂ.എം.എഫ് മിഡിലീസ്റ്റ് ഭരണസമിതിയംഗം ശിഹാബ് കൊയിലാണ്ടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സൗദി നാഷണൽ കൗൺസിൽ ട്രഷറർ വർഗീസ് പെരുമ്പാവൂർ, ദമ്മാം കമ്മറ്റി രക്ഷാധികാരി മുസ്തഫ തലശ്ശേരി, മുൻ നാഷണൽ സെക്രട്ടറി ഷബീർ ആക്കോട്, ചന്ദൻ ഷേണായ്, നിതിൻ കണ്ടംബത്ത്, ഖദീജ അമ്പാടൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. റോണി ജോൺസി, ജോൺസൻ, എലിസബത്ത് ഗീവർഗീസ്, എൽദോ, പ്രിൻസ് കുഞ്ഞുമോൻ, സുധി സുനിൽ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.പ്രിൻസ് ജോർജ് സ്വാഗതവും ഷാന്റോ ചെറിയാൻ നന്ദിയും പറഞ്ഞു.
![]()
