ജിദ്ദ: വേള്‍ഡ് മലയാളി ഹോം ഷെഫ് ജിദ്ദ ചാപ്റ്റർ ‘പെണ്‍പുലരി’ എന്ന തലക്കെട്ടിൽ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഫെബ്രുവരി 9 വെള്ളിയാഴ്ച സാംസ്കാരിക സംഗമം സംഘടിപ്പിക്കുന്നു.
നടിയും ഗായികയുമായ അനാര്‍ക്കലി മരിക്കാര്‍,പിന്നണി ഗായിക പാര്‍വതി മേനോന് എന്നിവർക്കൊപ്പം ജിദ്ദയിലെ കലാകാരന്മാരും കലാകാരികളും വിവിധ കലാരൂപങ്ങളുടെയും സംഗീത വിരുന്നിന്റെയും ഭാഗമാകും.
ആഗോള വനിതാ ശാക്തീകരണം ലക്ഷ്യമാക്കി റസീല സുധീറിന്റെ (യു. എ. ഇ ) നേതൃത്വത്തില്‍ രൂപം കൊണ്ട സംഘടനയാണ് വേള്‍ഡ് മലയാളി ഹോം ഷെഫ്. ജിദ്ദയിലെ ഗായിക സോഫിയാ സുനിലാണ് ജിദ്ദ കോ ഓര്‍ഡിനേറ്റര്‍.പ്രോഗ്രാമിന്റെ സംഘാടനച്ചുമതല പൂര്‍ണമായും വനിതകളുടെ നേതൃത്വത്തിലായിരിക്കുമെന്ന് വാര്‍ത്താ സമ്മേളത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. സോഫിയ സുനില്‍, നൂറുന്നിസ ബാവ, റൂഫ്ന ഷിഫാസ്, സുഹ്റ ഷൌക്കത്ത്, മൗഷ്മി ഷരീഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
![]()
