ജിദ്ദ: സൗദി അറേബ്യ അവതരിപ്പിച്ച ഈ വര്‍ഷത്തെ ബജറ്റ് വിശകലനം ചെയ്യുന്നതിന് സൗദിയില്‍ ആദ്യമായി മലയാളികള്‍ക്കായി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 10ന് ശനിയാഴ്ച സിജി ജിദ്ദ ചാപ്റ്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിഗ് (ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ്) ആണ് പ്രവാസികള്‍ക്കായി ബജറ്റ് അവലോകനം നടത്തുന്നത്.
പ്രമുഖ അനലിസ്റ്റുകളുടെ ഒരു പാനല്‍ കോണ്‍ക്ലേവിന് നേതൃത്വം നല്‍കും. ബജറ്റിന്റെ പൊതുവിശകലനം, വ്യവസായമേഖല തിരിച്ചുള്ള ബജറ്റ് വിഹിതത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ എന്നിവ അവതരിപ്പിക്കും. വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും അതിനനുസരിച്ച് സംരംഭകരുടെ ബിസിനസ്സ് രൂപപ്പെടുത്തുന്നതിനുമുള്ള അറിവ് നല്‍കാനാണ് വിവിധ സെഷന്‍നുകള്‍ ലക്ഷ്യമിടുന്നത്. സംശയങ്ങള്‍ ദൂരീകരിക്കാന്‍ ചോദ്യോത്തര സെഷനും ഉണ്ടായിരിക്കും.
![]()
