ദോഹ: കോഴിക്കോട് പുതിയങ്ങാടി സ്വദേശിനി ഖത്തറിൽ വാഹനമിടിച്ച് മരിച്ചു. പരേതനായ കെ. കുഞ്ഞായിൻ കോയയുടെ ഭാര്യ പൊന്മാടത്ത് സുഹറ (67) ആണ് അൽ വക്റയിൽ റോഡ് മുറിച്ചുകടക്കവെ വാഹനം ഇടിച്ച് മരിച്ചത്.ഖത്തറിലുള്ള മകളുടെ കുടുംബത്തെ സന്ദർശിക്കാൻ എത്തിയതായിരുന്നു.
ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി പ്രവർത്തകർ രംഗത്തുണ്ട്.
![]()
