തിരുവനന്തപുരം :കേരള മീഡിയ അക്കാദമി “മീഡിയ പേഴ്സൺ ഓഫ് ദി ഇയർ” പുരസ്കാരം അൽജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂദിന്. ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ ദഹ്ദൂഹിന് പുരസ്കാരം സമ്മാനിക്കുമെന്ന് മീഡിയ അക്കാദമി ചെയര്മാന് ആര്.എസ് ബാബു പറഞ്ഞു.
നിലവില്‍ ഖത്തറിൽ ചികിത്സയിലാണ് ദഹ്ദൂഹ്. ഒരു കേരളത്തില്‍ നിന്നുളള ഈ ബഹുമതി ലഭിക്കുന്നത് അഭിമാനമാണെന്ന് ദഹ്ദൂഹ് പ്രതികരിച്ചു. ഡിസംബറിൽ ഖാൻ യൂനിസിലെ യു.എൻ സ്കൂളിനെതിരായ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തില്‍ ദഹ്ദൂഹിന് പരിക്കേറ്റിരുന്നു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ ക്യാമറാമാൻ സാമിർ അബൂ ദഖ കൊല്ലപ്പെട്ടു. വാഇൽ ദഹ്ദൂഹിന്റെ ഭാര്യയും മക്കളും സഹപ്രവർത്തകരുമെല്ലാം ഇസ്രായേൽ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.
യുദ്ധഭൂമിയിൽ ഇസ്രായേലിന്റെ ക്രൂരതകൾ അൽ ജസീറയിലൂടെ ലോകത്തിന് മുന്നിലെത്തിച്ചത് വാഇൽ ആയിരുന്നു. ഭാര്യയുടെയും മക്കളുടെയും പ്രിയപ്പെട്ടവരുടെയുമൊക്കെ വിയോഗം സൃഷ്ടിച്ച വലിയ മാനസിക സംഘർഷങ്ങൾക്കിടയിലും വാഇൽ ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങി വരികയായിരുന്നു.
![]()
