ദമാം : അൽഹസയിൽ വാഹനം മറിഞ്ഞുണ്ടായ വാഹനാപകടത്തിൽ എട്ടു വയസുകാരി മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ച വാഹനം മരുഭൂമിയിൽ മറിഞ്ഞു അപകടത്തിൽപെട്ട് ദമാം ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ഐറീൻ ജാൻ ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് ചുങ്കം പാറക്കോട്ട് പള്ളിത്തോട് ജംഷീർ -റമീസ ദമ്പതികളുടെ മകളാണ്.
ദമാമിൽ നിന്നും അൽ ഹസയിലെ അൽ ഉഖൈറിലേക്ക് പോകുന്ന വഴി വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.വാരാന്ത്യ അവധി ആഘോഷിക്കാൻ മൂന്നു വാഹനങ്ങളിൽ പോയതിൽ ഒരു വാഹനമാണ് മറിഞ്ഞത്.അൽ അഹ്സ ഉംറാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കെ എം സി സി പ്രവർത്തകർ രംഗത്തുണ്ട്.
![]()
